ജോലി വാഗ്ദാനം ചെയ്ത് 1,30,000 രൂപ വാങ്ങി വഞ്ചിച്ചു; കിദൂര്‍ സ്വദേശിക്കെതിരെ കേസ്

കേസെടുത്തത് കിദൂരിലെ സുരേഷിനെതിരെ

കുമ്പള : ജോലി വാഗ്ദാനം ചെയ്ത് 1,30,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ കിദൂരിലെ സുധീഷിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. പൊന്നക്കളത്തെ റോഷന്‍ എന്ന ആളോട് 2023 ല്‍ 9 മാസത്തിനുള്ളില്‍ ജോലി ശരിപ്പെടുത്തി തരാമെന്ന് പറഞ്ഞ് 1,30000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി.

ജോലി ശരിയാകാതെ വന്നതോടെ നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും പണം നല്‍കാതെ മുങ്ങിനടക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് സുധീഷിനെതിരെ കേസെടുത്തത്.

Related Articles
Next Story
Share it