കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കുമ്പളയില്‍ നിന്ന് സീതാംഗോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്

കുമ്പള: ഭാസ്‌ക്കര നഗറില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു. എന്നാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുമ്പളയില്‍ നിന്ന് സീതാംഗോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബുധനാഴ്ച രാത്രി 10 മണിയോടെ ഡിവൈഡറിലിടിച്ച് റോഡിലേക്ക് മറിഞ്ഞത്.

ഓടിയെത്തിയ നാട്ടുകാര്‍ കാറില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തു. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

Related Articles
Next Story
Share it