കഞ്ചാവ് വില്‍പ്പന എത്തിര്ത്തതിന് ഓട്ടോറിക്ഷാ ഡ്രൈവറെ മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവര്‍ കുത്തി പരിക്കേല്‍പ്പിച്ചു; ഒരാള്‍ അറസ്റ്റില്‍
കുമ്പള ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവറും ശാന്തിപ്പള്ളത്തെ താമസക്കാരനുമായ മുഹമ്മദ് അഷറഫി(33)നാണ് കുത്തേറ്റത്

കുമ്പള: കഞ്ചാവ് വില്‍പ്പന എത്തിര്ത്തതിന് ഓട്ടോറിക്ഷാ ഡ്രൈവറെ മറ്റൊരു ഓട്ടോറിക്ഷാ ഡ്രൈവര്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. കുമ്പള ടൗണിലെ ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവറും ശാന്തിപ്പള്ളത്തെ താമസക്കാരനുമായ മുഹമ്മദ് അഷറഫി(33)നാണ് കുത്തേറ്റത്.
സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ പേരാല്‍ മൈമൂന നഗറിലെ മുഹമ്മദ് റാഫി(29)യെ കുമ്പള എസ്.ഐ ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് കുമ്പള ഓട്ടോറിക്ഷാ സ്റ്റാന്റിന്റെ സമീപത്ത് വെച്ചാണ് കുത്തേറ്റത്.
കഞ്ചാവ് വില്‍പ്പന എതിര്‍ത്തതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് അഷറഫ് കുമ്പള പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
Next Story