കുമ്പള ഭാസ്‌ക്കര്‍ നഗറില്‍ നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് ബേള സ്വദേശിക്ക് പരിക്ക്
ബേളയിലെ അജിത്തിനാണ് പരിക്കേറ്റത്

കുമ്പള: കുമ്പള ഭാസ്‌ക്കര്‍ നഗറില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ച് ബേള സ്വദേശിക്ക് പരിക്കേറ്റു. ബേളയിലെ അജിത്തിനാണ്(47) പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാത്രി 10 മണിയോടെ കുമ്പളയില്‍ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ റോഡില്‍ നിന്ന് തെന്നി നിയന്ത്രണം വിട്ട് റോഡരികിലെ കല്ലുങ്കിലേക്കിടിക്കുകയായിരുന്നു.
മുള്ളേരിയ- കുമ്പള റോഡിന്റെ പണി കഴിഞ്ഞതിന് ശേഷം ചെറുതും വലതുമായി 50ല്‍ പരം വാഹനാപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
Next Story