പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബംബ്രാണ സ്വദേശി മരിച്ചു
സൂരംബയലിലെ നാരായണന്‍-സരോജിനി ദമ്പതികളുടെ മകന്‍ സന്തോഷ് കുമാര്‍ ആണ് മരിച്ചത്

കുമ്പള: പനി ബാധിച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ബംബ്രാണ സ്വദേശി മരിച്ചു. ബ്രബ്രാണ മൂവ സ്വദേശിയും ഇപ്പോള്‍ സൂരംബയലില്‍ താമസക്കാരനുമായ സന്തോഷ് കുമാര്‍(38) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് പനി പിടിപെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കുമ്പളയിലെ ഒരു സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
രാത്രിയോടെയാണ് മരണം സംഭവിച്ചത്. സന്തോഷ് കുമാര്‍ ഉപ്പളയില്‍ ഫാബ്രിക്കേഷന്‍ ജോലി ചെയ്ത് വരികയായിരുന്നു. നാരായണന്‍-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ. രണ്ട് ആണ്‍കുട്ടികളുണ്ട്.
Next Story