എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കുമ്പള: ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 18 ഗ്രാം. എം.ഡി.എം.എ മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവറെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മ പൂക്കട്ടയിലെ അബ്ദുല്‍ അസീസ് എന്ന ഹാരിസി(41) നെയാണ് പിടിച്ചത്. ഓട്ടോയില്‍ മയക്കുമരുന്ന് കൈമാറാന്‍ കൊണ്ടു പോകുമ്പോള്‍ ഇന്നലെ രാത്രി 11 മണിയോടെ കൊട്ടിയമ്മ ജംക്ഷനില്‍ വെച്ച് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.കെ ജിജേഷ്, എസ്.ഐ. ശ്രീജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അസീസ് ഓടിച്ചു വന്ന ഓട്ടോ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടത്തിയത്. പ്രതിയെയും ഓട്ടോയും കസ്റ്റഡിലെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
Next Story