ഉറൂസിന്റെ ബാനര്‍ കീറി നശിപ്പിച്ച് വര്‍ഗീയ ലഹളയുണ്ടാക്കാന്‍ ശ്രമം; 2 പേര്‍ അറസ്റ്റില്‍
പച്ചമ്പളയിലെ ഫായിസ്, ബന്തിയോട് വീരനഗറിലെ ഷെരീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബന്തിയോട്: ഉറൂസിന്റെ ബാനര്‍ കീറി നശിപ്പിച്ച് വര്‍ഗിയ ലഹളയുണ്ടാക്കാന്‍ ശ്രമം നടത്തിയ 2 പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. പച്ചമ്പളയിലെ ഫായിസ്(19), ബന്തിയോട് വീരനഗറിലെ ഷെരീഖ്(24) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഒരു മാസം മുമ്പ് ഒളയം പള്ളിയുടെ ഉറൂസിന്റെ ഭാഗമായി ബന്തിയോട് വീരനഗറില്‍ സ്ഥാപിച്ച ബാനറാണ് ഫായിസ് കീറി നശിപ്പിച്ചത്. ഇത്രയും ദിവസം ഒളിവില്‍ കഴിഞ്ഞ പ്രതിയെ വ്യാഴാഴ്ച ബന്തിയോട് വെച്ചാണ് അറസ്റ്റ് ചെയ്തത്.
Next Story