നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍

മേല്‍പ്പറമ്പ് സ്വദേശി റിസ് വാനെയാണ് കുമ്പള ക്രൈം എസ്.ഐ പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്

കുമ്പള: നിര്‍ത്തിയിട്ട ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കുന്ന സംഘത്തില്‍പ്പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മേല്‍പ്പറമ്പ് സ്വദേശി റിസ് വാ(23)നെയാണ് കുമ്പള ക്രൈം എസ്.ഐ പ്രദീപ് കുമാര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജുലായില്‍ കുമ്പള റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത കേസില്‍ പ്രതിയാണ് റിസ് വാന്‍ എന്ന് പൊലീസ് പറഞ്ഞു.

കൂട്ടുപ്രതിയായ കുമ്പള ബദരിയാ നഗറിലെ റുമൈസിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിസ് വാന്‍ പൊലീസിന് പിടികൊടുക്കാതെ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് റിസ് വാനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബുധനാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ റിസ് വാനെ പൊലീസ് പിടികൂടുകയായിരുന്നു. റിസ് വാന്‍ നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തിലെ പ്രധാനിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it