ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച് മറിഞ്ഞു; 6 പേര്‍ക്ക് പരിക്ക്
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

കുമ്പള: ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ കുമ്പള ഭാസ്‌ക്കര നഗറിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച് മറിഞ്ഞ് ആറ് പേര്‍ക്ക് പരിക്കേറ്റു. ബദിയടുക്ക മാവിനക്കട്ടയിലെ ബേബി, ശിവരാമന്‍, ആദര്‍ശ്, അശ്വത്ത്, ഭവ്യ, ദിവ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. കുമ്പള പേരാലില്‍ ബന്ധുവിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് രാത്രി 12 മണിയോടെ ബദിയടുക്കയിലേക്ക് മടങ്ങുമ്പോള്‍ കുമ്പള ഭാസ്‌ക്കര നഗറില്‍ നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Next Story