തേങ്ങക്ക് പിന്നാലെ ചിരട്ടക്കും വില കുതിച്ച് കയറുന്നു; കൊടിയമ്മയില്‍ കടക്ക് പുറത്ത് സൂക്ഷിച്ച 6 ചാക്ക് ചിരട്ട കവര്‍ന്നു

കവര്‍ന്നത് ചൂരിത്തടക്കയിലെ അബ്ദുല്ലയുടെ മലഞ്ചരക്ക് കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന 50 കിലോവരുന്ന ചിരട്ട

കുമ്പള: തേങ്ങക്ക് പിന്നാലെ ചിരട്ടക്കും വില കുതിച്ച് കയറുന്നതോടെ ചിരട്ടമോഷണവും തുടങ്ങി. കൊടിയമ്മയില്‍ കടക്ക് പുറത്ത് സൂക്ഷിച്ച ആറ് ചാക്ക് ചിരട്ട കളവ് പോയതായി പരാതി. കൊടിയമ്മ ചൂരിത്തടക്കയിലെ അബ്ദുല്ലയുടെ മലഞ്ചരക്ക് കടയുടെ പുറത്ത് സൂക്ഷിച്ചിരുന്ന 50 കിലോവരുന്ന ആറ് ചാക്ക് ചിരട്ടയാണ് മോഷണം പോയത്.

തിങ്കളാഴ്ച രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ചിരട്ട മോഷണം പോയതായി അറിയുന്നത്. ഒരു കിലോ ചിരട്ടക്ക് 30 രൂപയാണ് വില. മോഷണസംഘം ചിരട്ടകള്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായി അബ്ദുല്ല പറയുന്നു. മഴ തുടങ്ങിയതോടെ പ്രദേശത്ത് മോഷണവും വര്‍ധിച്ചുവരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

Related Articles
Next Story
Share it