വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസുകാരിയെ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു

എട്ടോളം വരുന്ന പട്ടിക്കൂട്ടമാണ് കുട്ടിയെ കടിച്ചു പരിക്കേല്‍പ്പിച്ചത്

കുമ്പള: നായിക്കാപ്പ് മുളിയടുക്ക പെല്‍ത്തടുക്കയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയുസുകാരിയെ തെരുവ് നായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീട്ടുമുറ്റത്ത് കുട്ടി കളിച്ചു കൊണ്ടിരിക്കുന്നതിനിടെ എട്ടോളം വരുന്ന പട്ടിക്കൂട്ടമാണ് കുട്ടിയെ കടിച്ചു പരിക്കേല്‍പ്പിച്ചത്.

ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയെ ഉടന്‍ തന്നെ കാസര്‍കോട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം പെല്‍ത്തടുക്കയിലെ ഷംസുദ്ദീന്റെ ഏട്ട് കോഴികളെയും ഒരു ആടിനെയും വീട്ടുമുറ്റത്ത് വെച്ച് പട്ടിക്കൂട്ടം അക്രമിച്ചു കൊന്നിരുന്നു.

മുളിയടുക്ക, പെല്‍ത്തടുക്ക എന്നിവിടങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന തെരുവ് നായ്ക്കൂട്ടങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് പെല്‍ത്തടുക്ക നാഷണല്‍ ബ്രദേഴ്സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കുമ്പള പഞ്ചായത്തില്‍ നിവേദനം നല്‍കി.

Related Articles
Next Story
Share it