പത്ത് ദിവസം മുമ്പ് കാണാതായി തിരിച്ചെത്തിയ 21കാരിയെ വീണ്ടും കാണാനില്ലെന്ന് പരാതി
കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബന്തിയോട്: പത്ത് ദിവസം മുമ്പ് കാണാതായി തിരിച്ചെത്തിയ 21കാരിയെ വീണ്ടും കാണാനില്ലെന്ന് പരാതി. ബന്തിയോട് അഴക്കയിലെ നസീമ(21)യെ ആണ് വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുകള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കിയത്.
പത്ത് ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ നസീമയെ കര്‍ണാടക വിട് ളയില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി കുമ്പള പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ വീണ്ടും കാണാതായിരിക്കുന്നത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story