തീവണ്ടിയില്‍ നാടുവിടാന്‍ 12കാരന്റെ ശ്രമം; കയ്യോടെ പിടികൂടി മാതാപിതാക്കള്‍ക്ക് കൈമാറി റെയില്‍വെ പൊലീസ്
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥി ബുധനാഴ്ചയാണ് സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്

കുമ്പള: സ്‌കൂളിലേക്ക് പുറപ്പെട്ട 12 കാരനായ വിദ്യാര്‍ത്ഥിയുടെ നാടുവിടാനുള്ള ശ്രമം പൊളിച്ച് റെയില്‍വെ പൊലീസ്. തീവണ്ടിയില്‍ വിദ്യാര്‍ത്ഥിയെ തനിച്ച് കണ്ട റെയില്‍വെ പൊലീസ് സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് നാടുവിടാനാണ് പദ്ധതി എന്ന് കണ്ടെത്തുന്നത്. ഇതോടെ കയ്യോടെ പൊക്കിയെടുത്ത് മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 12കാരനായ വിദ്യാര്‍ത്ഥി ബുധനാഴ്ചയാണ് സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. ഉച്ചയോടെ ചെറുവത്തൂരില്‍ വെച്ചാണ് റെയില്‍വേ പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കണ്ണൂര്‍ റെയില്‍വെ പൊലീസിന് കൈ മാറുകയും അവര്‍ കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയുമായിരുന്നു.
Next Story