കൊച്ചി: ഇനി മുതല്‍ കൊച്ചി മെട്രോയില്‍ സൈക്കിളും കൊണ്ട് യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സൈക്കിള്‍ പ്രവേശനം വിജയം കണ്ടതോടെയാണ് യാത്രക്കാര്‍ക്ക് ഇന്ന് മുതല്‍ സൈക്കിള്‍ ഒപ്പം കൊണ്ടുപോകാമെന്ന് കെഎംആര്‍എല്‍ അറിയിച്ചത്. അതേസമയം സൈക്കിള്‍ ട്രെയിനില്‍ കയറ്റി കൊണ്ടുപോകുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
മോട്ടോര്‍ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനൊപ്പം ആരോഗ്യപരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം. നേരത്തെ ആറു മെട്രോ സ്റ്റേഷനുകളില്‍ കൊച്ചി മെട്രോ സൈക്കിളിന് അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച 67 പേര് സൈക്കിളുമായി മെട്രോയില്‍ യാത്ര ചെയ്തു. മികച്ച പ്രതികരണം ലഭിച്ചതോടെയാണ് സൗകര്യം എല്ലാ സ്റ്റേഷനിലേക്കും വ്യാപിപ്പിക്കുന്നത്.
ഒരു ട്രെയിനില്‍ നാല് പേര്‍ക്കാണ് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. സ്റ്റേഷനുള്ളില്‍ സൈക്കിള്‍ ചവിട്ടാന്‍ പാടില്ലെന്നും സൈക്കിളുകള്‍ വൃത്തിയുള്ളതായിരിക്കണമെന്നും നിബന്ധനയുണ്ട്. ലിഫ്റ്റുകളിലും സൈക്കിളമായി പ്രവേശിക്കാം. മടക്കി ബാഗിനുള്ളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന സൈക്കിളുകള്‍ ലഗേജ് ആയി പരിഗണിക്കും.
Kochi Metro Rail Allows Bringing Cycles Inside The Metro For Free