ദമ്മാം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു. മാവൂര്‍ ചെറൂപ്പയിലെ വൈത്തല കുന്നുമ്മല്‍ അഫ്സല് (33) ആണ് മരിച്ചത്. ദമ്മാമില്‍ നിന്ന് 165 കിലോമീറ്റര്‍ അകലെ ജൂദായിലാണ് അപകടം നടന്നത്. റിയാദിലേക്ക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച ഡൈന പിക്കപ്പ് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
അഫ്സലിന് ഒപ്പം ഉണ്ടായിരുന്ന വാഹന ഡ്രൈവര്‍ തിരുവനന്തപുരം സ്വദേശി ഇര്‍ഷാദിനെ പരിക്കുകളോടെ ഉറയ്റ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡൈനക്ക് പിറകില്‍ സൗദി പൗരന് ഓടിച്ചിരുന്ന കാറിടിക്കുകയും നിയന്ത്രണം വിട്ട ഡൈന മുന്നിലുണ്ടായ ട്രെയ്ലറിലിടിച്ച് മറിയുകയുമായിരുന്നു.
അഫ്സലിന്റെ മൃതദേഹം പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാലുമാസം മുമ്പാണ് അഫ്സല് നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്. ഹമീദ് – സുഹറാബി ദമ്പതികളുടെ മകനാണ് അഫ്സല്. ശംനയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് അജ്നാസ്, ഫാത്തിമ തന്‍ഹ.