രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് കോഴികളുമായി മാര്‍ച്ച്

പാലക്കാട്: ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴികളുമായി മാര്‍ച്ച് നടത്തി. രാഹുലിന്റെ പാലക്കാട്ടെ എം.എല്‍.എ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തിയത്. പൂവന്‍ കോഴിയുടെ ചിത്രങ്ങള്‍ ഉള്ള പോസ്റ്ററുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടി. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവെക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

കഴിഞ്ഞ ദിവസമാണ് നടിയും മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് രാഹുലിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it