മകന്റെ ചോറൂണു ദിവസം പിതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്

തിരുവനന്തപുരം : മകന്റെ ചോറൂണു ദിവസം പിതാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വിതുരയിലാണ് സംഭവം. പേരയത്തുംപാറ സ്വദേശി അമല്‍കൃഷ്ണനാണ് മരിച്ചത്. കടബാധ്യത മൂലം ജീവിതം അവസാനിപ്പിച്ചതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ടര്‍ഫിനടുത്തുള്ള പഴയ കെട്ടിടത്തില്‍ വെള്ളിയാഴ് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

അമലിന്റെ മകന്റെ ചോറൂണ് ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം. ചടങ്ങിന്റെ ഭാഗമായി അമലിന്റെ വീട്ടുകാര്‍ അടുത്തുള്ള ഗുരുമന്ദിരത്തില്‍ പോയിരുന്നു. എന്നാല്‍ അമല്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പഴയ കെട്ടിടത്തില്‍ അമലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അമലും ആറു സുഹൃത്തുക്കളും ചേര്‍ന്നാണ് ടര്‍ഫ് നടത്തിയിരുന്നത്. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it