കാസര്‍കോട് ജില്ലയില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കോഴിക്കോട്ട് കവര്‍ച്ചാക്കേസില്‍ പിടിയില്‍

കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അബ്ദുല്‍ ഇര്‍ഷാദിനെയാണ് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് : കാസര്‍കോട് ജില്ലയില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കോഴിക്കോട്ട് കവര്‍ച്ചാക്കേസില്‍ പൊലീസ് പിടിയിലായി. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം ഉള്‍പ്പെടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അബ്ദുല്‍ ഇര്‍ഷാദിനെ(33)യാണ് പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഇര്‍ഷാദ് കോഴിക്കോട് കുറ്റിച്ചിറയില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു. ചക്കുംകടവിലെ വീട്ടില്‍ അതിക്രമിച്ചുകയറി ബൈക്ക് അടിച്ചുതകര്‍ക്കുകയും വീട്ടില്‍ നിന്ന് 14,000 രൂപയും 5000 രൂപ വിലയുള്ള വീട്ടുപകരണവും കവര്‍ച്ച ചെയ്തുവെന്ന കേസിലാണ് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it