Begin typing your search above and press return to search.
ഇടുക്കിയിൽ കാട്ടാന ആക്രമണം: സ്ത്രീ മരിച്ചു

Representative image
തൊടുപുഴ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി പെരുവന്താനം കൊമ്പന്‍പാറയില്‍ സ്ത്രീ മരിച്ചു. നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റിന് സമീപത്ത് നിന്ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം . വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് വെള്ളമെടുക്കാൻ പോയപ്പോഴാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്.
അമ്മയെ കാണാതായതോടെ മകന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് കാട്ടാന ആക്രമിച്ച കാര്യം അറിഞ്ഞത്. സംഭവം അറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സോഫിയയുടെ മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഈ വർഷം ഇതുവരെ ഏഴ് പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്
Next Story