വയനാട് ഉരുൾപൊട്ടൽ : പ്രത്യേക മന്ത്രിസഭ യോഗം ഇന്ന്; പുനരധിവാസം ചർച്ച ചെയ്യും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകീട്ട് 3 മണിക്ക് ഓൺലൈനായാണ് യോഗം. വീട് നിർമ്മാണത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഉടൻ ചേരും. ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും.

പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലവും നഷ്ടമായവര്‍ക്കായിരിക്കും ആദ്യ പരിഗണന. അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും. ജനുവരിയില്‍ ഗുണഭോക്താക്കളുടെ പട്ടിക പൂര്‍ത്തിയാക്കാനാണ് തീരുമാനം. ടൗണ്‍ഷിപ്പ് നിര്‍മാണം എങ്ങനെ എന്നതടക്കം മന്ത്രിസഭ ചര്‍ച്ച ചെയ്യും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it