കോമ്പസ് കൊണ്ട് ശരീരമാസകലം കുത്തി; മുറിവില്‍ ബോഡി ലോഷന്‍ പുരട്ടി; കോട്ടയം റാഗിംഗിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കോട്ടയം: മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ റാഗിംഗിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പരാതി നല്‍കിയ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രൂര ശാരീരിക പീഡനത്തിന് വിധേയനാക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കയ്യും കാലും കെട്ടിയിട്ട് പരാതിക്കാരനെ കിടത്തിയ ശേഷമാണ് പീഡനം. ശരീരമാസകലം കോമ്പസ് കൊണ്ട് കുത്തുന്നതും മുറിവില്‍ ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യ ഭാഗത്ത് ഡംബല്‍ വെച്ചിരിക്കുന്നതും കാണാം.
സംഭവത്തില്‍ റിമാന്‍ഡിലായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുല്‍പ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി കച്ചേരിപ്പടി റിജില്‍ജിത്ത് (20), വണ്ടൂര്‍ കരുമാരപ്പറ്റ രാഹുല്‍ രാജ് (22) എന്നിവരെ പൊലീസ് വിശദമായി ചെയ്യും.
കോളേജ് ഹോസ്റ്റലിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്