വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ പിതാവ് റഹിം നാട്ടിലെത്തി; ബാധ്യത സംബന്ധിച്ചുള്ള മൊഴികള്‍ നിര്‍ണായകം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ (23) പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം നാട്ടിലെത്തി. കൊലപാതകം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് നീറുന്ന മനസുമായി റഹിം നാട്ടിലെത്തുന്നത്. രാവിലെ 7.45 നാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. എന്നാല്‍ ജീവിതത്തില്‍ അവിചാരിതമായി പലതരം പ്രശ്‌നങ്ങള്‍ ഒന്നിച്ചെത്തിയതോടെ കടബാധ്യതകളും വന്നു. കടക്കാരില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറി നില്‍ക്കാനാണ് റഹീം ദമ്മാമിലേക്ക് വണ്ടി കയറിയത്.
ഇപ്പോള്‍ കൂട്ടമരണം നടന്നതിന്റെ ആഘാതത്തിലാണ് റഹിം. രണ്ടു മക്കളില്‍ ഒരാള്‍ കൊലയ്ക്ക് ഇരയായി. അടുത്ത ആള്‍ ജയിലിലും. ഭാര്യയാണെങ്കില്‍ ആശുപത്രിയിലും. ഉമ്മയും അനുജനും ഭാര്യയുമെല്ലാം കൊലയ്ക്ക് ഇരയായി. അതിന്റെ നടുക്കത്തില്‍ നിന്നും ഇതുവരെ അദ്ദേഹം മോചിതനായിട്ടില്ല.
വിമാനത്താവളത്തില്‍നിന്ന് റഹിം നേരെ ഡി.കെ.മുരളി എംഎല്‍എയെ സന്ദര്‍ശിച്ച് മടങ്ങിയെത്താന്‍ സഹായിച്ചതിന് നന്ദി അറിയിച്ചു. പിന്നീട് പാങ്ങോട്ടെത്തി ബന്ധുക്കളുടെ കബറിടം സന്ദര്‍ശിക്കും. റഹിമിന്റെ ഇളയമകന്‍, അമ്മ, സഹോദരന്‍, സഹോദരഭാര്യ എന്നിവരെ കബറടിക്കിയിരിക്കുന്നത് താഴേപാങ്ങോടുള്ള ജുമാ മസ്ജിദില്‍ ആണ്. തുടര്‍ന്ന് കുടുംബാംഗങ്ങളെ കണ്ട ശേഷം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമിയുടെ അടുത്തേക്ക് എത്തും.
റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ചായിരിക്കും പൊലീസിന്റെ ചോദ്യം ചെയ്യല്‍. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. ഇത്രത്തോളം സാമ്പത്തിക ബാധ്യത കുടുംബത്തിന് എങ്ങനെ ഉണ്ടായി എന്നതടക്കമുള്ള ചോദ്യങ്ങളായിരിക്കും പ്രധാനമായും നേരിടേണ്ടിവരിക. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്ന് അഫാന്‍ പറയുമ്പോള്‍ 15 ലക്ഷം രൂപ മാത്രമേ തനിക്ക് ബാധ്യതയുള്ളുവെന്നാണ് റഹിം അറിയിച്ചത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അഫാന്‍ ആദ്യ കുട്ടിയായത് കൊണ്ട് ഒരുപാട് വാത്സല്യം കാട്ടിയിരുന്നുവെന്ന് റഹീം പറയുന്നു. സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുപോയപ്പോള്‍ 10 മാസത്തോളം കാറ്ററിംഗിനും മറ്റും പോയി അഫാന്‍ പണം സമ്പാദിച്ചിരുന്നു. ആ പണം അവന്റെ കാര്യങ്ങള്‍ക്കാണ് എടുത്തിരുന്നത്.
എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും അഫാനെ ഫോണില്‍ കിട്ടിയിരുന്നില്ലെന്നും പിതാവ് പറഞ്ഞു. ഇടക്കൊക്കെ കാശിന് വേണ്ടി അഫാന്‍ അവന്റെ അമ്മയുമായി വഴക്കിടാറുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവന് ഭ്രാന്താണെന്നായിരുന്നു ഭാര്യ പറഞ്ഞതെന്നും റഹീം പറഞ്ഞു.
ഇളയ മകന്റെ മരണമാണ് റഹിമിനെ ഏറെ തളര്‍ത്തിയത്. അവനെ വെറുതേ വിടാമായിരുന്നില്ലേ എന്ന് ദമ്മാമില്‍ വെച്ച് റഹീം വിതുമ്പലോടെ ചോദിച്ചുകൊണ്ടിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. മകന്റെ ഫോട്ടോ നോക്കിയിരുന്ന് വിതുമ്പുന്ന കാഴ്ച കാണാന്‍ കഴിയുന്നില്ലെന്ന് ഒപ്പമുണ്ടായിരുന്ന നാസ് വക്കം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ പിതാവ് റഹിം നാട്ടിലെത്തി; ബാധ്യത സംബന്ധിച്ചുള്ള മൊഴികള്‍ നിര്‍ണായകംപറഞ്ഞു.