വാഹന രജിസ്‌ട്രേഷന്‍ ഇനി എവിടെയും..!! ചട്ടം മാറ്റിയെഴുതാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എച്ച് നാഗരാജു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

തിരുവനന്തപുരം: വാഹന ഉടമയുടെ മേല്‍വിലാസ പരിധിയില്‍പെട്ട ആര്‍.ടി ഓഫീസില്‍ മാത്രം രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന ചട്ടത്തിന് അവസാനമാകുന്നു. സംസ്ഥാനത്തെ ഏത് ആര്‍.ടി ഓഫീസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍വാഹന നിയമത്തില്‍ മാറ്റം വരുത്തിയേക്കും. ആറ്റിങ്ങലില്‍ വാഹന രജിസ്‌ട്രേഷന്‍ നിഷേധിക്കപ്പെട്ട വാഹന ഉടമ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ മാറ്റത്തിന് കളമൊരുങ്ങിയത്.

വാഹന രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെയായതിനാല്‍ എവിടെ നിന്നു വാങ്ങുന്ന വാഹനവും വാഹന ഉടമയുടെ മേല്‍വിലാസ പരിധിയിലുളള ഓഫീസില്‍ രജിസ്ട്രര്‍ ചെയ്യാനുള്ള അനുമതി നിലവിലുണ്ട്. എന്നാല്‍ ഉടമക്ക് സൗകര്യപൂര്‍വ്വം മറ്റൊരു ഓഫീസ് തെരഞ്ഞെടുക്കാനാവില്ല. ഉടമയുടെ സൗകര്യാര്‍ത്ഥം ഓഫീസ് തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഭേദഗതിയിലൂടെ നല്‍കാന്‍ ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് മാറി താമസിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യും പുതിയ സൗകര്യം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങളിലെ മാറ്റം കേരളത്തില്‍ എങ്ങനെ നടപ്പിലാക്കും,പ്രായോഗിക വശങ്ങള്‍, പ്രശ്‌നങ്ങള്‍, പ്രയോജനങ്ങള്‍ എന്നിവയെ കുറിച്ച് പഠിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ എച്ച് നാഗരാജു ഒരു കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it