ഉമ തോമസ് എം.എല്‍.എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ആരോഗ്യനില തൃപ്തികരം

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ട്. അതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കും. ഡിസംബര്‍ 30നാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ മെഗാ ഭരതനാട്യം പരിപാടിയില്‍ പങ്കെടുക്കവെ വേദിയില്‍ നിന്ന് എം.എല്‍.എ താഴേക്ക് വീണത്

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it