വിവാഹ പാര്‍ട്ടിയുടെ വാഹനങ്ങള്‍ റോഡ് ബ്ലോക്ക് ആക്കി; നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ പൊരിഞ്ഞ അടി; ഒടുവില്‍ സംഭവിച്ചത്!

പരസ്പരം കല്ലേറ് നടത്തുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു

തൃശൂര്‍: ഒരു വിവാഹത്തിനിടെ തൃശൂരില്‍ നടന്ന അടിപിടിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. വിവാഹത്തിനെത്തിയവരുടെ വാഹനങ്ങള്‍ റോഡ് ബ്ലോക്ക് ആക്കിയത് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റത്തിലും തുടര്‍ന്നുള്ള സംഘഷത്തിലും കലാശിച്ചത്. തൃശൂര്‍ ചെറുതുരുത്തിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ചെറുതുരുത്തി വെട്ടിക്കാട്ടിരി കെജെഎം ഓഡിറ്റോറിയത്തില്‍ കല്യാണത്തിന് വന്നവരും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.

സംഭവം ഇങ്ങനെ:

കല്യാണത്തിനെത്തിയവരുടെ വാഹനങ്ങള്‍ റോഡ് ബ്ലോക്ക് ആക്കിയത് യാത്രക്കാരായ പ്രദേശവാസികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. പള്ളം സ്വദേശിയുടെയും ആറ്റൂര്‍ സ്വദേശിനിയുടെയും വിവാഹത്തിനെത്തിയവരാണ് പ്രദേശവാസികളുമായി അടിപിടി കൂടിയത്.

റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് വെട്ടിക്കാട്ടിരി ആലിക്കപറമ്പില്‍ ബഷീര്‍ എന്നയാള്‍ ടിപ്പറിന്റെ ഹോണ്‍ മുഴക്കിയതോടെയാണ് സംഭവത്തിന് തുടക്കമായത്. ബഷീറിനെ കല്യാണത്തിന് വന്ന ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. ഇതോടെ ബഷീറിനൊപ്പം ചേര്‍ന്ന നാട്ടുകാര്‍ മര്‍ദ്ദിച്ചവരെ തടഞ്ഞത് അടിപിടിയില്‍ കലാശിച്ചു. തുടര്‍ന്ന് ഓഡിറ്റോറിയത്തിനുള്ളില്‍ നിന്ന് പുറത്തേക്കും റോഡില്‍ നിന്നവര്‍ അങ്ങോട്ടും കല്ലേറ് നടത്തി. കല്ലേറില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒടുവില്‍ ചെറുതുരുത്തി പൊലീസ് എത്തി ലാത്തിവീശി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാമാക്കുകയായിരുന്നു.

Related Articles
Next Story
Share it