ഷര്‍ട്ടിന് പിറകില്‍ കുത്തിവരച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനം; 5 പേര്‍ക്കെതിരെ കേസ്
എഴുമറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിനവ് വി പിള്ളയ്ക്കാണ് സഹപാഠികളുടെ ക്രൂരമര്‍ദനമേറ്റത്

എഴുമറ്റൂര്‍: ക്ലാസിലിരിക്കുമ്പോള്‍ ഷര്‍ട്ടിന് പിറകില്‍ കുത്തിവരച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദനമെന്ന് പരാതി. പത്തനംതിട്ട എഴുമറ്റൂരില്‍ കഴിഞ്ഞദിവസമാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പെരുമ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്‌കൂളിലെ അഞ്ച് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എഴുമറ്റൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി അഭിനവ് വി പിള്ളയ്ക്കാണ് സഹപാഠികളുടെ ക്രൂരമര്‍ദനമേറ്റത്.
കുറ്റക്കാരായ വിദ്യാര്‍ഥികളെ ഉടന്‍ ജുവനയില്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സഹപാഠികളുടെ മര്‍ദനത്തില്‍ കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.