സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

തലശ്ശേരി: നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ സഹോദരി ആമിന എഎന്‍(42) അന്തരിച്ചു. മാടപീടികയിലെ പരേതരായ കോമത്ത് ഉസ്മാന്റെയും എ.എന്‍ സെറീനയുടെയും മകളാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് എ.കെ നിഷാദ് (മസ്‌ക്കറ്റ്). മക്കള്‍ ഫാത്തിമ നൗറിന്‍ (CA), അഹമ്മദ് നിഷാദ് (BTech വെല്ലൂര്‍), സാറ.
സഹോദരങ്ങള്‍ എ.എന്‍ ഷാഹിര്‍, എ.എന്‍ ഷംസീര്‍ (നിയമസഭാ സ്പീക്കര്‍). ഖബറടക്കം : വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വയലളം മസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story

