ഫോറസ്റ്റ് ഓഫീസ് തകർത്ത കേസ്: പി.വി അൻവർ എം.എൽ.എ അറസ്റ്റിൽ

നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസിൽ പി.വി. അൻവർ എം.എൽ.എയെ അറസ്റ്റ് ചെയ്തു. നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിക്കൽ, പോലീസിന്റെ കൃത്യനിർവഹണം തടയൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പി.വി. അൻവർ കേസിൽ. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചെന്നും എഫ്.ഐ.ആറിൽ പരാമർശമുണ്ട്.

ശനിയാഴ്ച രാത്രി കരുളായി ഉൾവനത്തിൽ മണി എന്ന ആദിവാസിയെ കാട്ടാന അടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.എം.കെ. പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ അടച്ചിട്ട നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് തുടർന്നാണ് പോലീസിന്റെ നടപടി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it