Begin typing your search above and press return to search.
ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക കണ്ടെത്തല്‍; സംസ്‌കാരം നാളെ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ മരണം സ്വാഭാവികമാണെന്ന് പ്രാഥമിക നിഗമനം. രാവിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. മരണത്തില്‍ കൂടുതല്‍ വിവരങ്ങളറിയാന്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് വരണം. ഗോപന്‍ സ്വാമിയുടെ സംസ്‌കാരം നാളെ നടക്കും. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ മൃതദേഹം നെയ്യാറ്റിന്‍കരയിലേക്ക് കൊണ്ടുപോകും. മതാചാരപ്രകാരമായിരിക്കും സംസ്‌കാരം. ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഇല്ല. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൃത്യമായി മരണ കാരണം പറയാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചത്.
Next Story