സിപിഎമ്മിന് കനത്ത തിരിച്ചടി: ശിക്ഷിക്കപ്പെട്ടവരില്‍ നാല് സിപിഎം നേതാക്കള്‍

കൊച്ചി: കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ കൊച്ചി സിബിഐ കോടതിയുടെ വിധി സിപിഎമ്മിന് കനത്ത തിരിച്ചടിയാവും. ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കം നാല് സി പി എം നേതാക്കൾക്ക് അഞ്ച് വര്ഷം തടവ് ശിക്ഷയും 10,000 പിഴയുമാണ് കോടതി വിധിച്ചത്. കേസില്‍ ഇരുപതാം പ്രതിയാണ് കെ.വി കുഞ്ഞിരാമന്‍. ഇരുപത്തൊന്നാം പ്രതി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി , പതിനാലാം പ്രതി ഉദുമ മുന്‍ ഏരിയ കമ്മിറ്റി അംഗവും നിലവില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠന്‍ , ഇരുപത്തി രണ്ടാം പ്രതി കെ.വി ഭാസ്‌കരന്‍ എന്നിവരാണ് അഞ്ച് വര്ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നവർ.
Next Story

