TAX SETTLEMENT | ഇങ്ങനെയൊരു അവസരം ഇനിയില്ല; ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം, വേഗമാകട്ടെ

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി തിങ്കളാഴ്ച അവസാനിക്കുന്നു. പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ എല്ലാ ആര്‍ ടി / സബ് ആര്‍ ടി ഓഫീസുകളിലും ഇന്ന് അവധി ദിനമായിട്ടും പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് പൊതുജനങ്ങള്‍ക്ക് വേണ്ടി അറിയിപ്പ് നല്‍കിയത്.
'31/03/2020 ന് ശേഷം ടാക്സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റത്തവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ആര്‍ ടി ഓഫീസുമായി ഇപ്പോള്‍ തന്നെ ബന്ധപ്പെടുക'- എന്നും മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അവസാന ദിനം
ഇങ്ങനെയൊരു അവസരം ഇനിയില്ല
ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി ഇന്ന് (മാര്‍ച്ച് 31) അവസാനിക്കുന്നു.
എല്ലാ ആര്‍ ടി / സബ് ആര്‍ ടി ഓഫീസുകളിലും ഇന്ന് അവധി ദിനത്തിലും പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാന്‍ സുവര്‍ണാവസരം ഇന്ന് അവസാനിക്കുന്നു.
31/03/2020 ന് ശേഷം ടാക്സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ ടി ഓഫീസുമായി ഇപ്പോള്‍ തന്നെ ബന്ധപ്പെടുക. അവസാന ദിവസം ഇന്നാണ് എന്നത് മറക്കരുത്.