Begin typing your search above and press return to search.
നെന്‍മാറ ഇരട്ടക്കൊലപാതകം; ചെന്താമരയ്ക്കായി അന്വേഷണം ഊര്‍ജിതം

പാലക്കാട്: നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്ന ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ മുതല്‍ ചെന്താമരയ്ക്കായി പരിശോധന ആരംഭിച്ചു. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. അതിനിടെ വിഷം കഴിച്ച് വെള്ളത്തില്‍ ചാടിയെന്ന പ്രചരണത്തിന്റെ സാഹചര്യത്തില്‍ ജലാശയങ്ങളിലും മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്താല്‍ പരിശോധന നടത്തുകയാണ്. വൈരാഗ്യത്തിന്റെ പുറത്താണ് ചെന്താമര 2019ല്‍ സജിതയെ കൊലപ്പെടുത്തുന്നത്. കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴാണ് കഴിഞ്ഞ ദിവസെ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും മാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുന്നത്.
Next Story