നെൻമാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര പിടിയിൽ: സ്റ്റേഷനിൽ സംഘർഷാവസ്ഥ

പാലക്കാട് : നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമര പിടിയിൽ. കൊലപാതകം നടത്തിയതിന് പിന്നാലെ ഒളിവിലായിരുന്ന ഇയാളെ പാലക്കാട് പോത്തുണ്ടിയിൽ നിന്നാണ് പിടി കൂടിയത്. പ്രതി പിടിയിലായതോടെ നാട്ടുകാർ നെൻമാറ പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസിനെതിരെ ജനരോഷമുയർന്നു. ഒപ്പം പ്രതിയെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ പൊലീസ് ലാത്തി വീശി.
തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. 2019 ൽ അയൽവാസിയായ സജിതയെ വെട്ടിക്കൊന്ന കേസിൽ ജയിലിലായിരുന്ന ചെന്താമര .
ജാമ്യത്തിലിറങ്ങിയപ്പോഴാണ് സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതിക്ക് വേണ്ടി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു
ജാമ്യ വ്യവസ്ഥ ലംഘിച്ച് നെൻമാറയിലെത്തിയ ചെന്താമരയ്ക്കെതിരെ നാട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല. നെൻമാറ എസ്.എച്ച്.ഒ മഹേന്ദ്ര സിംഹനെ ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തിരുന്നു