ദേശീയ പാത 66: പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി റിയാസ്

കനത്ത മഴയില്‍ ദേശീയ പാത 66ല്‍ വിവിധ ഇടങ്ങളിലുണ്ടായ വിളളലുകളിലും തകര്‍ച്ചയിലും പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദേശീയ പാത 66 നിര്‍മാണത്തിനിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുള്ള നിലപാട് വ്്യക്തമാക്കിയതാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ
മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ യു.ഡി.എഫ് , പൂര്‍ത്തീകരണ ഘട്ടത്തില്‍ സാഹചര്യത്തെ സുവര്‍ണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി കുറിച്ചു.
Next Story