ലക്ഷ്യം മൂന്നാം സര്‍ക്കാര്‍, കേരളത്തില്‍ ആരും പ്രതീക്ഷിക്കാത്ത മാറ്റമുണ്ടാകാന്‍ പോകുന്നു; എം.വി.ഗോവിന്ദന്‍

കൊല്ലം: എം.വി.ഗോവിന്ദനെ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിലാണ് എം.വി.ഗോവിന്ദനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്. ആരും പ്രതീക്ഷിക്കാത്ത മാറ്റം കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നുവെന്ന് എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

സംസ്ഥാന സെക്രട്ടറി എന്നത് വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും പാര്‍ട്ടിയെ കൂട്ടായി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന പ്രതിനിധികളായി വന്ന മുഴുവന്‍ ആളുകളെയും സെക്രട്ടറിയേറ്റില്‍ ഉള്‍പെടുത്താന്‍ ആകില്ല. സൂസന്‍ കോടിയെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയത് കരുനാഗപ്പള്ളിയിലെ പ്രശ്‌നത്തിന്മേലെടുത്ത നടപടിയുടെ ഭാഗമായാണെന്നും എം.വി.ഗോവിന്ദന്‍ വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി.

ലക്ഷ്യം മൂന്നാം സര്‍ക്കാരെന്നും എല്ലാവരുമായി ചര്‍ച്ച ചെയ്ത് അഭിപ്രായങ്ങള്‍ സ്വീകരിച്ച് മുന്‍വിധി ഇല്ലാതെ പിണറായി വിജയന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്നും സെക്രട്ടറി പറഞ്ഞു. ക്ഷേമ മേഖലയില്‍ പ്രതിസന്ധിയുണ്ടെങ്കിലും പരമാവധി സഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ രാധാകൃഷ്ണന്‍, സി എസ് സുജാത, പി സതീദേവി, പി കെ ബിജു, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, കെകെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, പുത്തലത്ത് ദിനേശന്‍, കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാഗേഷ്, ടി വി രാജേഷ്, എ എന്‍ ഷംസീര്‍, സി കെ ശശീന്ദ്രന്‍, പി മോഹനന്‍ മാസ്റ്റര്‍, എ പ്രദീപ് കുമാര്‍, ഇ എന്‍ മോഹന്‍ദാസ്, പി കെ സൈനബ, സി കെ രാജേന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എം ബി രാജേഷ്, എ സി മൊയ്തീന്‍, സി എന്‍ മോഹനന്‍, കെ ചന്ദ്രന്‍ പിള്ള, സി എം ദിനേശ് മണി, എസ് ശര്‍മ, കെ പി മേരി, ആര്‍ നാസര്‍, സി ബി ചന്ദ്രബാബു, കെ പി ഉദയബാനു, എസ് സുദേവന്‍, ജെ മേഴ്‌സികുട്ടിയമ്മ, കെ രാജഗോപാല്‍, എസ് രാജേന്ദ്രന്‍, കെ സോമപ്രസാദ്, എം എച്ച് ഷാരിയാര്‍, എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, ടി എന്‍ സീമ, വി ശിവന്‍കുട്ടി, ഡോ. വി ശിവദാസന്‍, കെ സജീവന്‍, എം എം വര്‍ഗീസ്, ഇ.എന്‍ സുരേഷ് ബാബു, പാനോളി വത്സന്‍, രാജു എബ്രഹാം, എ എ റഹിം, വി പി സാനു, ഡോ.കെ എന്‍ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനില്‍ കുമാര്‍, വി ജോയ്, ഒ ആര്‍ കേളു, ഡോ. ചിന്ത ജെറോം, എസ് സതീഷ്, എന്‍ ചന്ദ്രന്‍. മന്ത്രി വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവാകും.

പുതുമുഖങ്ങള്‍

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി

സെക്രട്ടേറിയറ്റ് അംഗങ്ങള്‍

പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍.

Related Articles
Next Story
Share it