മൂന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്;അമ്മയെ മൂഴുക്കുളം പാലത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്

കൊച്ചി: മൂന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് 10 മിനിറ്റ് നീണ്ടു. പാലത്തിന്റെ മധ്യഭാഗത്ത് എത്തുന്നതിനു മുന്‍പ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് അമ്മ പറഞ്ഞു.

പ്രതിയെ തെളിവെടുപ്പിന് എത്തിക്കുന്ന വിവരം അറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയത്. ഇതില്‍ കുട്ടിയ്ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ നാട്ടുകാര്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു.

വളരെ വൈകാരികമായാണ് നാട്ടുകാര്‍ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിനു ശേഷം പ്രതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി. അതേസമയം കുഞ്ഞിനെ എന്തിന് വേണ്ടി കൊലപ്പെടുത്തി എന്ന കാര്യത്തില്‍ യുവതി ഇതുവരെ വ്യക്തമായ മറുപടി നല്‍കിയില്ല.

Related Articles
Next Story
Share it