തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: മാധ്യമ പ്രവര്‍ത്തകര്‍ക്കായി കമ്മിഷന്‍ തയ്യാറാക്കിയ മീഡിയ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്തു

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ മീഡിയ ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി.പളനിചാമിക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

ആകാശവാണിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി തിരുവനന്തപുരം കേന്ദ്രത്തില്‍ നടന്ന തദ്ദേശ പൊതുതിരഞ്ഞെടുപ്പ് 2025 ശില്പശാലയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ബി.എസ്. പ്രകാശ്, കണ്‍സള്‍ട്ടന്റ് എം.ഷാജഹാന്‍, ആകാശവാണി ന്യൂസ് ജോയിന്റ് ഡയറക്ടര്‍ ലെമി ജി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എം.സ്മിതി, ന്യൂസ് എഡിറ്റര്‍ ബി.അനില, ഓഫീസ് മേധാവി ഡോ.എ. ജി. ബൈജു, പ്രോഗ്രാം മേധാവി പി.എ.ബൈജു എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it