കോവളം- ബേക്കല്‍ ഉള്‍നാടന്‍ ജലപാത 2026 ഓടെ: ബജറ്റില്‍ 500 കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ കോവളം ബേക്കല്‍ ജലപാതയ്ക്ക് കിഫ്ബിയിലൂടെ 500 കോടി രൂപ വകയിരുത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. 2026 ഓടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കോവളത്തിനും ബേക്കലിനും ഇടയിലുളള ഉള്‍നാടന്‍ ജലപാതയുടെ സമ്പൂര്‍ണമായ പുനരുജ്ജീവനം ഉറപ്പാക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. പദ്ധതിക്കായി 500 കോടി രൂപ വകയിരുത്തും. ദേശീയ ജലപാത മൂന്ന് വെസ്റ്റ് കോസ്റ്റ് കനാലിന്റെ ഭാഗമായ കൊല്ലം-കോട്ടപ്പുറം പാതയുടെ ചുമതല ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്കാണ്. 620 കിലോ മീറ്റര്‍ നീളമുള്ള പാതയില്‍ കോവളം-കൊല്ലം, കോട്ടപ്പുറം-ബേക്കല്‍ പാതകള്‍ പൂര്‍ത്തീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it