മന്ത്രിസഭ അംഗീകരിച്ചില്ല; പുതിയ മദ്യനയം വൈകും

തിരുവനന്തപുരം: മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. സംസ്ഥാനത്ത് പുതിയ മദ്യനയം വൈകാനാണ് സാധ്യത. കള്ള് ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷന്‍ ഡ്രൈ ഡേയ്ക്ക് മദ്യം നല്‍കുന്നതിലും കൂടുതല്‍ വ്യക്തത വേണമെന്ന് ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നതോടെ വിശദമായ ചര്‍ച്ചക്കായി മദ്യനയം മാറ്റിവെക്കുകയായിരുന്നു. തലസ്ഥാനത്തില്ലാത്ത എക്സൈസ് മന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്.

പുതിയ കള്ളു ഷാപ്പുകള്‍ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തില്‍ വ്യക്തതയില്ലെന്നുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാര്‍ട്ടികള്‍ക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയം. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് പുതിയ മദ്യനയം നേരത്തെ മാറ്റിവക്കുകയായിരുന്നു.

Related Articles
Next Story
Share it