സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

2026 മാര്‍ച്ച് 5 ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുക

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചത്. 2026 മാര്‍ച്ച് 5 ന് തുടങ്ങി മാര്‍ച്ച് 30 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകള്‍ തുടങ്ങും. മെയ് 8ന് ഫലപ്രഖ്യാപനം നടത്തും.

മാര്‍ച്ച് 5 മുതല്‍ 27 വരെ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകളും, മാര്‍ച്ച് 6 മുതല്‍ 28 വരെ രണ്ടാം വര്‍ഷ പരീക്ഷയും നടക്കും. ഒന്നാംവര്‍ഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വര്‍ഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.


Related Articles
Next Story
Share it