സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരണ സംഖ്യ 6 ആയി

മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി ആണ് മരിച്ചത്

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ അമീബിക് മസിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതരുടെ കണക്ക് പ്രകാരമാണിത്.

എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്കില്‍ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമാണെന്ന സംശയമാണെന്നും അധികൃതര്‍ പറയുന്നു. 18പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അതുകൊണ്ടുതന്നെ അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് കണക്കിലെ ആശയക്കുഴപ്പത്തില്‍ അധികൃതര്‍ വ്യക്തതവരുത്തേണ്ടതുണ്ട്.

Related Articles
Next Story
Share it