കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍; സന്തോഷം പ്രകടിപ്പിച്ച് മന്ത്രി എംബി രാജേഷ്

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച ഘടകമാണെന്നും മന്ത്രി

തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ പദവി കൈവരിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച് മന്ത്രി എംബി രാജേഷ്. മന്ത്രി പി രാജീവന്‍ ആണ് ഡല്‍ഹിയില്‍ നിന്നും ഇക്കാര്യം ഫോണ്‍ വിളിച്ച് തന്നെ അറിയിച്ചതെന്നും എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

2024 ലെ റാങ്കിംഗ് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി ഈ നേട്ടം കേരളം കൈവരിച്ചപ്പോഴും അദ്ദേഹം അപ്പോള്‍ തന്നെ വിളിച്ച് ഈ നേട്ടം കൈവരിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ വഹിച്ച പങ്കിന് നന്ദി പറഞ്ഞിരുന്നുവെന്ന കാര്യവും മന്ത്രി എടുത്തുപറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച ഘടകമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം നടപ്പാക്കിയ വിപ്ലവകരമായ ലൈസന്‍സ് ചട്ട ഭേദഗതികളും കെട്ടിട നിര്‍മ്മാണ ചട്ട ഭേദഗതികളും അടുത്ത വര്‍ഷത്തെ റാങ്കിംഗിനാണ് പരിഗണിക്കുക. ഈ റാങ്കിംഗില്‍ അടുത്ത വര്‍ഷവും മികച്ച നേട്ടം കൈവരിക്കാന്‍ ഈ നടപടികള്‍ സഹായിക്കും എന്നും എം ബി രാജേഷ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനവും സര്‍ക്കാരിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും എങ്ങനെയാണ് കേരളത്തെ എല്ലാ മേഖലകളിലും മികവ് കൈവരിക്കാന്‍ സഹായിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് വ്യവസായ സൗഹൃദ സൂചികയിലെ നേട്ടം ആവര്‍ത്തിക്കാനായത് എന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. വ്യവസായ വകുപ്പ് മന്ത്രി രാജീവിന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മന്ത്രി സ. പി രാജീവിന്റെ സന്തോഷം നിറഞ്ഞ ഫോണ്‍ കോള്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നും വന്നു. കേരളം വ്യവസായ സൗഹൃദ സൂചികയില്‍ വീണ്ടും ടോപ്പ് അച്ചീവര്‍ (Top Achiever) പദവി കൈവരിച്ചതിന്റെ സന്തോഷം പങ്കിടാന്‍ ആയിരുന്നു അദ്ദേഹം വിളിച്ചത്. 2024 ലെ റാങ്കിംഗ് ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ആദ്യമായി ഈ നേട്ടം കേരളം കൈവരിച്ചപ്പോഴും അദ്ദേഹം അപ്പോള്‍ തന്നെ വിളിച്ച് ഈ നേട്ടം കൈവരിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ വഹിച്ച പങ്കിന് നന്ദി പറഞ്ഞിരുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് വഴിയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ ഈ നേട്ടത്തില്‍ മുഖ്യ പങ്ക് വഹിച്ച ഘടകമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എടുത്ത് പറഞ്ഞു. ഈ വര്‍ഷം നടപ്പാക്കിയ വിപ്ലവകരമായ ലൈസന്‍സ് ചട്ട ഭേദഗതികളും കെട്ടിട നിര്‍മ്മാണ ചട്ട ഭേദഗതികളും അടുത്ത വര്‍ഷത്തെ റാങ്കിംഗിനാണ് പരിഗണിക്കുക.

ഈ റാങ്കിംഗില്‍ അടുത്ത വര്‍ഷവും മികച്ച നേട്ടം കൈവരിക്കാന്‍ ഈ നടപടികള്‍ സഹായിക്കും. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തില്‍ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനവും സര്‍ക്കാരിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും എങ്ങനെയാണ് കേരളത്തെ എല്ലാ മേഖലകളിലും മികവ് കൈവരിക്കാന്‍ സഹായിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് വ്യവസായ സൗഹൃദ സൂചികയിലെ നേട്ടം ആവര്‍ത്തിക്കാനായത്.

വ്യവസായ വകുപ്പ് മന്ത്രി സ. രാജീവിന് പ്രത്യേക അഭിനന്ദനങ്ങള്‍....!


Related Articles
Next Story
Share it