വളപട്ടണം പുഴയില്‍ ചാടിയ കമിതാക്കളില്‍ കാസര്‍കോട് സ്വദേശിനിയെ രക്ഷപ്പെടുത്തി; ആണ്‍സുഹൃത്തിനായി തിരച്ചില്‍ തുടരുന്നു
ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 കാരിയെയാണ് പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയത്

കണ്ണൂര്‍: വളപട്ടണം പുഴയില്‍ ചാടിയ കമിതാക്കളില്‍ ഭര്‍തൃമതിയായ കാസര്‍കോട് സ്വദേശിനിയെ രക്ഷപ്പെടുത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 കാരിയെയാണ് വളപട്ടണം പുഴയുടെ കരയില്‍ നിന്ന് പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്ന വിവരം പുറത്തുവരുന്നുണ്ട്. യുവതിയെ ചോദ്യം ചെയ്തതോടെയാണ് ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പുഴയില്‍ തിരച്ചില്‍ നടത്തുന്നതിനായി ഫയര്‍ഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സഹായം തേടിയിട്ടുണ്ട്. പ്രദേശവാസികളും തിരച്ചിലില്‍ പങ്കുചേരുന്നുണ്ട്. എന്നാല്‍ ഇടവിട്ടുള്ള മഴ രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.