Begin typing your search above and press return to search.
കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം
ന്യൂഡല്‍ഹി: 2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെജയകുമാറിന്. പിങ്ഗളകേശിനി എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം. നിലവില്‍ അദ്ദേഹം കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഡയറക്ടറാണ്. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാര്‍ ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍,തിരക്കഥാകൃത്ത് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. കവിതാ സമാഹാരം, വിവര്‍ത്തനം, ജീവചരിത്രം ,ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാധ്യതകള്‍ തുടങ്ങിയവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍ 5 കവിതാ സമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Next Story