വിവാദത്തിലായ 'ജാനകി വേഴ് സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമ കാണാന്‍ താല്‍പര്യം അറിയിച്ച് ഹൈക്കോടതി; ശനിയാഴ്ച പ്രദര്‍ശിപ്പിക്കും

പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ സൗകര്യം ഒരുക്കാമെന്ന് നിര്‍മാതാക്കള്‍

കൊച്ചി: ഒടുവില്‍ വിവാദത്തിലായ മലയാള ചിത്രം ജാനകി വേഴ് സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ താല്‍പര്യം അറിയിച്ച് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് വെട്ടിയ സിനിമയുടെ പേര് ഏതെങ്കിലും രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ശനിയാഴ്ച സിനിമ കാണാമെന്നാണ് കേസ് പരിഗണിക്കുന്ന ജഡ്ജി എന്‍. നഗരേഷ് അറിയിച്ചത്. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ 'പേര് മാറ്റം' നിര്‍ദേശിച്ചതോടെയാണ് സംഭവം വിവാദമായത്.

സിനിമയ്ക്ക് പ്രദര്‍ശനാനുമതി വിലക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മ്മാണ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. സിനിമ സ്റ്റുഡിയോയില്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച 10 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

സി.ബി.എഫ്.സിക്ക് വേണ്ടി ഹാജരായ അഡ്വ. അഭിനവ് ചന്ദ്രചൂഢ് സിനിമ മുംബൈയില്‍ വെച്ച് കാണാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. എന്നാല്‍ കൊച്ചിയില്‍ വന്ന് സിനിമ കാണണമെന്നാണ് കോടതി മറുപടി നല്‍കിയത്.

സിനിമയ്ക്ക് പ്രദര്‍ശനാനുമതി വിലക്കിയ സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ നിര്‍മ്മാണ കമ്പനി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സിനിമ കാണാമെന്ന് ജഡ്ജി വ്യക്തമാക്കി. സിനിമ സ്റ്റുഡിയോയില്‍ കാണാന്‍ സൗകര്യമൊരുക്കാമെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. പാലാരിവട്ടത്തെ ലാല്‍ മീഡിയയില്‍ ശനിയാഴ്ച 10 മണിക്ക് സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

സെന്‍സര്‍ ബോര്‍ഡ് തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിക്കു പുറമെ റിലീസ് വൈകുന്നതുകൊണ്ടുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കള്‍ മറ്റൊരു ഹര്‍ജി കൂടി നല്‍കിയിരുന്നു.

എന്തുകൊണ്ടാണ് ജാനകി എന്ന പേര് മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും കൃത്യമായ മറുപടി വേണമെന്നും കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് കഴിഞ്ഞ ദിവസം സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ജാനകി എന്ന പേര് ഒരു പ്രത്യേക മത വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ഇതോടെ സിനിമാ ചട്ടങ്ങളിലെ ഏതു വ്യവസ്ഥയാണ് വിലക്കിന് കാരണമാകുന്നതെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് നഗരേഷ് നിര്‍ദേശിച്ചിരുന്നു.

മറുപടി സത്യവാങ് മൂലം നല്‍കാന്‍ സമയം വേണമെന്ന് ബുധനാഴ്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ നിലവിലെ ഹര്‍ജിയില്‍ അനാവശ്യമായി സമയം നീട്ടി അനുവദിക്കാന്‍ സാധിക്കില്ലെന്നും പുതിയ ഹര്‍ജിയില്‍ സമയം തരാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

Related Articles
Next Story
Share it