ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി; സ്‌റ്റേഡിയത്തില്‍ അടിമുടി സുരക്ഷാ വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. രാവിലെ ഉമ തോമഉമ തോമസിനെസ് കണ്ണു തുറന്നെന്നും കൈകാലുകള്‍ അനക്കിയെന്നും ബന്ധുക്കള്‍ അറിയിച്ചു. ഉമ തോമസിന്റെ മകന്‍ രാവിലെ സന്ദര്‍ശിച്ച ശേഷമാണ് ആരോഗ്യ നിലയിലെ പുരോഗതി സംബന്ധിച്ച് വ്യക്തമാക്കിയത്.ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് അറിയിക്കും.

അതിനിടെ അപകടം ഉണ്ടായ സംഭവത്തില്‍ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. പൊലീസും ഫയര്‍ ഫോഴ്‌സും പൊതുമരാമത്ത് വിഭാഗങ്ങളുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്റ്റേജ് നിര്‍മിച്ചത് യാതൊരു സുരക്ഷയുമില്ലാതെയാണെന്നും അധികമായി നിര്‍മിച്ച ഭാഗം തട്ടിക്കൂട്ടിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐപി സ്റ്റേജിന് അടുത്തായി ആംബുലന്‍സ് ഇല്ലാതിരുന്നത് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it