കീം പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി സര്‍ക്കാര്‍;16 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട് മെന്റ് പട്ടിക 18ന്

നടപടി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ

തിരുവനന്തപുരം: കീം പരീക്ഷാഫലം വിവാദമായതിന് പിന്നാലെ പ്രവേശനത്തിന് പഴയ ഫോര്‍മുലയില്‍ നടപടി തുടങ്ങി സര്‍ക്കാര്‍. ഇതുപ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട് മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും. കേരള എഞ്ചിനിയീറിങ്, ആര്‍കിടെക്ടര്‍, ഫാര്‍മസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെ അസാധുവായിരുന്നു.

പരീക്ഷയുടെ പ്രോസ്‌പെക്ടസ് പുറത്തിറക്കി, എന്‍ട്രന്‍സ് പരീക്ഷിയുടെ സ്‌കോറും നിശ്ചയിച്ചശേഷമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വെയിറ്റേജില്‍ മാറ്റം വരുത്തിയത്. ഈ പരിഷ്‌കാരം റാങ്ക് ലിസ്റ്റില്‍ തങ്ങള്‍ പിന്നോട്ട് പോകാന്‍ ഇടയാക്കിയെന്നായിരുന്നു ഹര്‍ജിക്കാരുടെ ആരോപണം.

കേസ് ഹൈക്കോടതിയില്‍ എത്തിയതോടെ പരീക്ഷയുടെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം വെയിറ്റേജില്‍ മാറ്റം വരുത്തിയത് നിയമപരമല്ലെന്ന കണ്ടെത്തലോടെ 2011 മുതല്‍ തുടരുന്ന നടപടിക്രമമനുസരിച്ച് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

Related Articles
Next Story
Share it