'ഉമ തോമസ് എം.എല്‍.എയെ കാണാന്‍ പോലും തയ്യാറായ്യില്ല': ദിവ്യ ഉണ്ണിക്കെതിരെ നടി ഗായത്രി വര്‍ഷ

കോട്ടയം: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമ തോമസ് എം.എല്‍.എയെ കാണാനും ഖേദപ്രകടനം നടത്താനും, പരിപാടിയില്‍ മുഖ്യസാന്നിധ്യമായിരുന്ന ദിവ്യ ഉണ്ണി തയ്യാറിയില്ലെന്ന് നടി ഗായത്രി വര്‍ഷം. സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യക്ക് മനസുണ്ടായില്ല എന്നും ഗായത്രി വിമര്‍ശിച്ചു. കലാപ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറിയതിന്റെ ഭാഗമായാണ് കൊച്ചിയില്‍ ഗിന്നസ് പരിപാടി നടന്നത്. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി വിമര്‍ശിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം. അതിനിടെ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story