തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ

തലക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്ന് ഡോക്ടര്‍മാര്‍

മലപ്പുറം: തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ. മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയുടെ മകള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ ഗുരുതരാസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. തലയ്ക്കും കാലിനും ആണ് പരിക്ക്.

കഴിഞ്ഞ മാര്‍ച്ച് 29 നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. മിഠായി വാങ്ങാന്‍ പുറത്ത് പോയപ്പോഴാണ് കുട്ടിക്ക് നേരെ നായയുടെ ആക്രമണം ഉണ്ടായത്. അന്നേ ദിവസം ഇതേ നായ തന്നെ മറ്റ് ഏഴ് പേരെ കൂടി കടിച്ചിരുന്നു. വീട്ടുകാര്‍ അന്ന് തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി കുട്ടിക്ക് ഐഡിആര്‍ബി വാക്‌സിന്‍ എടുത്തിരുന്നു. തലക്ക് കടിയേറ്റാല്‍ വാക്‌സിന്‍ എടുത്താലും പേവിഷബാധ ഉണ്ടാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Related Articles
Next Story
Share it