വീട്ടിലേക്കെത്താന്‍ നിമിഷങ്ങള്‍ മാത്രം; അധികൃതരുടെ അനാസ്ഥയുടെ ഒടുവിലെ ഇരയായി എല്‍ദോസ്; പ്രദേശത്ത് ഹര്‍ത്താല്‍

കോതമംഗലം; തിങ്കളാഴ്ച രാത്രി 8.45നും 9 നും ഇടയില്‍ കെ.എസ്.ആര്‍.ടിസി ബസ്സിറങ്ങി ക്ണാച്ചേരിയിലെ വീട്ടിലേക്കെത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എല്‍ദോസ് കാട്ടാനയുടെ ക്രൂര ആക്രമണത്തിന് ഇരയായത്. അതും ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്‌റ്റേഷന് അരകിലോമീറ്റര്‍ അകലെ. വെളിച്ചം ഇല്ലാത്തതിനാല്‍ ആനയെ എല്‍ദോസിന് കാണാന്‍ സാധിച്ചില്ല. പ്രദേശത്ത് വഴി വിളക്ക് വേണമെന്നത് നാട്ടുകാരുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു. ഒത്ത കാടിന് നടുവിലൂടെയുള്ള റോഡായിട്ട് പോലും പേരിനൊരു വേലി പോലുമില്ലാത്ത ഇടമാണ് ഇത്. നേരത്തെ പേരിന് സ്ഥാപിച്ച വേലി തകര്‍ന്ന് നാളുകളായി. വന്യജീവികളുടെ സ്ഥിരം സൈ്വര്യ വിഹാര കേന്ദ്രമായ ഇവിടം പൊതുജനങ്ങളുടെ സുരക്ഷക്കായി യാതൊരു മുന്‍കരുതലും വനം വകുപ്പോ ജില്ലാ ഭരണകൂടമോ സ്വീകരിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് യു.ഡി.എഫ് ഹര്‍ത്താലണ്. വന്യമൃഗ ശല്യം തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഡി.എഫ്.ഒയിലേക്ക് പ്രതിഷേധറാലി നടക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it